കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു

കോൺഗ്രസ് സ്ഥാനാർഥി നിർണയം; എം പി മാർ മത്സരിക്കേണ്ട, നേതൃത്വം തീരുമാനം എംപിമാരെ അറിയിച്ചു
Mar 17, 2026 05:17 PM | By Remya Raveendran

തിരുവനന്തപുരം : എംപിമാർ മത്സരിക്കേണ്ടെന്ന കോൺ​ഗ്രസ് തീരുമാനം വന്നിട്ടും അയയാതെ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു. ഡൽഹി യാത്രക്ക് മുൻപ് സുധാകരനുമായി മല്ലികാർജുൻ ഖർഗെ സംസാരിച്ചിരുന്നു.ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. നേതൃത്വം വീണ്ടും നിർദേശിച്ചതോടെയാണ് സുധാകരൻ ഡൽഹിയിലെത്തിയിരിക്കുന്നത്.

നേതാക്കളുമായുള്ള യോഗം അവസാനിച്ച ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞത്. പട്ടിക വൈകുന്നതിൽ അല്ല, എടുക്കുന്ന തീരുമാനമാണ് നോക്കേണ്ടത് എന്നും ചില സീറ്റുകളുടെ കാര്യത്തിൽ കാത്തിരിപ്പ് വേണ്ടിവരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ എല്ലാത്തിനും ഉത്തരമുണ്ടാകും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.ഉടൻ പ്രഖ്യാപിക്കാൻ പോകുന്ന ആദ്യ ഘട്ട പട്ടിക പുതുമയുള്ളതായിരിക്കും എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് പട്ടിക വരുമ്പോൾ അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 50ലധികം സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു.

Congresscandidates

Next TV

Related Stories
കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

Mar 17, 2026 07:37 PM

കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

കോൺ‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക...

Read More >>
കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്

Mar 17, 2026 05:51 PM

കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്

കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്...

Read More >>
നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

Mar 17, 2026 04:00 PM

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി മുഖ്യമന്ത്രി

നമുക്ക് ശരിയായ തീരുമാനമെടുക്കാം, സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കുമെന്ന് കമൽഹാസൻ;മറുപടിയുമായി...

Read More >>
കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

Mar 17, 2026 03:20 PM

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി ഉമ്മൻ

കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം : ചാണ്ടി...

Read More >>
ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

Mar 17, 2026 02:59 PM

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം എട്ടായി

ഇറാന്റെ ആക്രമണം; യുഎഇയിൽ ആകെ മരണം...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

Mar 17, 2026 02:50 PM

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി;...

Read More >>
Top Stories