ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കണ്ണൂരിലും ആറന്മുളിലും ചെങ്ങന്നൂരിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വി.ഡി.സതീശൻ പറവൂരും രമേശ് ചെന്നിത്തല ഹരിപ്പാടും സണ്ണി ജോസഫ് പേരാവൂരിലും കെ.മുരളീധരൻ വട്ടിയൂർക്കാവിലും മത്സരിക്കും. പാലക്കാട്ട് രമേഷ് പിഷാരടിയാണ് മത്സരത്തിനിറങ്ങുന്നത്. കെ.മുരളീധരൻ (വട്ടിയൂർക്കാവ്), വി.ടി.ബൽറാം (തൃത്താല), ടി.എൻ.പ്രതാപൻ (മണലൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീൺ കുമാർ (കൊയിലാണ്ടി), ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂർ), കെ.സി.സുബ്രഹ്‌മണ്യൻ (തരൂർ), കെ.പി.നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതൻ (ചിറ്റൂർ), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണൻ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോർത്ത്), സണ്ണി ജോസഫ് (പേരാവൂർ), സജീവ് ജോസഫ് (ഇരിക്കൂർ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), ടി. സിദ്ദിഖ് (കൽപറ്റ), എ.പി. അനിൽകുമാർ (വണ്ടൂർ), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), സനീഷ് കുമാർ ജോസഫ് (ചാലക്കുടി), റോജി എം. ജോൺ (അങ്കമാലി), അൻവർ സാദത്ത് (ആലുവ)
വി.ഡി സതീശൻ (പറവൂർ), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആർ. മഹേഷ് (കരുനാഗപ്പള്ളി), പി.സി വിഷ്ണുനാഥ് (കുണ്ടറ), എം. വിൻസന്റ് (കോവളം), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ). രമേഷ് പിഷാരടി (പാലക്കാട്). രമ്യ ഹരിദാസ് (ചിറയിൻകീഴ്), അബ്ദുൽ റഷീദ് (ധർമ്മടം), കെ.പി. സാജു (തലശ്ശേരി), ഉഷാ വിജയൻ (മാനന്തവാടി), വി.ടി. സൂരജ് (ബാലുശ്ശേരി),
വി.എസ്. ജോയ് (തവനൂർ), നൗഷാദ് അലി (പൊന്നാന്നി), കെ.എ. തുളസി (കോങ്ങാട്), എ.സുരേഷ് (മലമ്പുഴ), സുമേഷ് അച്യുതൻ (ചിറ്റൂർ), ടി. തങ്കപ്പൻ (നെന്മാറ), കെ.എൻ. ഫെബിൻ (ആലത്തൂർ), ഷാജി ജെ. കോടൻകണ്ടത്ത് (ഒല്ലൂർ), രാജൻ ജെ. പല്ലൻ (തൃശൂർ), സുനിൽ ലാലൂർ (നാട്ടിക), ടി.എം. നാസർ (കയ്പമംഗലം), കെ.എം. ബാബു രാജ് (പുതുക്കാട്), കെ. ബിനിമോൻ (വൈക്കം), ഷാനിമോൾ ഉസ്മാൻ (അരൂർ), കെ.ആർ. രാജേന്ദ്രപ്രസാദ് (ചേർത്തല), മുത്താര രാജ് (മാവേലിക്കര), സൂരജ് രവി (ചാത്തന്നൂർ).
Congress released the first phase candidate list








































