കണ്ണൂർ: കേരളത്തിന്റെ പ്രിയപ്പെട്ട തൊഴിലാളി നേതാവായിരുന്ന സി കണ്ണന്റെ പൂർണകായ പ്രതിമ കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്‌തു. ഹെഡ്‌പോസ്‌റ്റോഫീസിന് പിറകുവശത്തായി സർക്കാർ വിട്ടുനൽകിയ മൂന്നു സെന്റിലാണ് സി കണ്ണൻ സ്‌മാരക സ്‌ക്വയർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബീഡിത്തൊഴിലാളികൾ സമാഹരിച്ച പണം ഉപയോഗിച്ചാണ് ബീഡിത്തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാവായ സി കണ്ണന്റെ പ്രതിമ നിർമിച്ചത്. ഉണ്ണി കാനായിയാണ് പത്തടി ഉയരമുള്ള ശിൽപം രൂപകൽപന ചെയ്‌തത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി, കെ കെ രാഗേഷ്, ടി വി രാജേഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു, എം വി ശശിധരൻ, ജോസഫ് പ്ലാത്തോട്ടം, താവം ബാലകൃഷ്‌ണൻ, എം എ കരീം, എൻ വത്സരാജൻ, എം കമലാക്ഷൻ, സി കൃഷ്‌ണൻ, അരക്കൻ ബാലൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിമാ നിർമാണ കമ്മറ്റി ചെയർമാൻ കെ പി സഹദേവൻ അധ്യക്ഷനായി. കൺവീനർ കെ മനോഹരൻ സ്വാഗതം പറഞ്ഞു.
Kannur



_(8).jpeg)
_(22).jpeg)



_(8).jpeg)
_(22).jpeg)

_(8).jpeg)
_(22).jpeg)





















