കണ്ണൂർ: അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. .ഇറാനുനേരെ അമേരിക്കൻ സാമ്രാജ്വത്വം ഏകപക്ഷീയമായി യുദ്ധം നടത്തുന്പോൾ രാജ്യം ശരിയായ നിലപാട് സ്വീകരിക്കുന്നില്ല. അമേരിക്കയുടെ വിനീതവിധേയരായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന പ്രതിസന്ധിയാണിത്. കണ്ണൂർ നഗരത്തിൽ സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം കൂലി ഉൾപ്പെടെയുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻതുടരുകയാണ് കേന്ദ്ര സർക്കാർ. ജോലി സ്‌ഥിരത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ദാരിദ്ര്യമായിരിക്കും ഇതിന്റെ പരിണിത ഫലം. ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ദാരിദ്ര്യനിർമാർജന പദ്ധതികളെല്ലാം കേന്ദ്രം ദുർബലപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Pinarayi vijayan





_(8).jpeg)




_(8).jpeg)
_(22).jpeg)

_(8).jpeg)




















