“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
Mar 24, 2026 02:06 PM | By Remya Raveendran

ഇടുക്കി: ജി.സുധാകരന് എതിരെ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജി.സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല. രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്. ചെറ്റത്തരം എന്ന വാക്ക് എന്ന് മുതലാണ് അണ്‍പാര്‍ലമെന്ററി ആയതെന്നും മുഖ്യമന്ത്രി ചോദിച്ചു.വി.ഡി. സതീശന്‍ ഉയര്‍ത്തിയ ഡീല്‍ ആരോപണം വിചിത്രമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പാലക്കാട് മുസ്ലീം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണോ പ്രശ്‌നം. ഒരു ഘട്ടത്തിലും ഇടതുപക്ഷം ആര്‍എസ്എസിനൊപ്പം ചേര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജി. സുധാകരനെ ചെറ്റ എന്ന് വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ വിളിച്ചിട്ടില്ല. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍ എന്നാണ് പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ചെറ്റകള്‍ ആണെന്നാണോ അതിന്റെ അര്‍ഥം? ഞങ്ങള്‍ സാധാരണ പറയുന്നതല്ലേ അത്. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് തന്നെ പറയില്ലേ… അതിന്റെ അര്‍ഥം അയാളെ ചെറ്റ എന്ന് വിളിച്ചുവെന്നാണോ? പേര് മാറ്റി വിളിച്ചുവെന്നാണോ? അയാളെ വ്യക്തിപരമായി പേരുവിളിച്ച് ആക്ഷേപിച്ചുവെന്നാണോ?,’ മുഖ്യമന്ത്രി വിശദീകരിച്ചു.അതേസമയം മുഖ്യമന്ത്രി തനിക്ക് ‘ചെറ്റ’ എന്ന് പുതിയ പേരിട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം ജി. സുധാകരന്‍ പറഞ്ഞത്. മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് മുഖ്യമന്ത്രി അപമാനിച്ചതെന്നും ജി. സുധാകരന്‍ പറഞ്ഞു.

പോടാ ചെറ്റേ’ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ള ഭാഷയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ജി. സുധാകരന്‍ പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധമാണെന്നും കേസിന് പോയാല്‍ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്ററിയനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ? മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗല്‍ഭനാണ്. ഞങ്ങള്‍ ഒന്നിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണ്. പ്രഗല്‍ഭനായ മന്ത്രിയാണെന്നും ജി. സുധാകരന്‍ പറഞ്ഞു.

Pinarayvijayan

Next TV

Related Stories
മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

Mar 24, 2026 03:13 PM

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം...

Read More >>
കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

Mar 24, 2026 03:01 PM

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ...

Read More >>
ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

Mar 24, 2026 02:53 PM

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ...

Read More >>
ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

Mar 24, 2026 02:44 PM

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ...

Read More >>
ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ  ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 24, 2026 02:13 PM

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത്...

Read More >>
സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

Mar 24, 2026 01:59 PM

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത്...

Read More >>
Top Stories

News Roundup

Entertainment News