ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു
Mar 24, 2026 02:44 PM | By Remya Raveendran

ഡൽഹി:   ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇറാനിലേക്കും ലെബനോണിലേക്കും ഇസ്രയേൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെയും അമേരിക്കയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാർ ഇറാനുമായി ഇപ്പോൾ സാധ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായും നെതന്യാഹു പറഞ്ഞു.ഇറാനിയൻ നേതാക്കളുമായി സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞതിനുശേഷം നെതന്യാഹു ട്രംപുമായി സംസാരിച്ചു. ഒരു കരാറിലൂടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധ്യതയുണ്ടെന്ന് ട്രംപ് തന്നോട് പറഞ്ഞതായി നെതന്യാഹു തന്റെ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇറാനെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ തുടർന്നും ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് നെതന്യാഹു ട്രംപ് ഭരണകൂടവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച , മാർച്ച് 19 നാണ് ഇസ്രയേൽ ചർച്ചകൾക്കുള്ള സാധ്യതകളെക്കുറിച്ച് ആദ്യം അറിഞ്ഞത്. ഇറാനുമായുള്ള ചർച്ചകൾ പുതുക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നെതന്യാഹുവുമായി ആലോച്ചിച്ച് തീരുമാനം എടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Benjaminnethanyahu

Next TV

Related Stories
മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

Mar 24, 2026 03:13 PM

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

മതപരിവര്‍ത്തനം നടത്തിയാല്‍ പട്ടികജാതി പദവി നിലനില്‍ക്കില്ലെന്ന് സുപ്രീം...

Read More >>
കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

Mar 24, 2026 03:01 PM

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ...

Read More >>
ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

Mar 24, 2026 02:53 PM

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ...

Read More >>
ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ  ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 24, 2026 02:13 PM

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത്...

Read More >>
“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Mar 24, 2026 02:06 PM

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച്...

Read More >>
സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

Mar 24, 2026 01:59 PM

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത്...

Read More >>
Top Stories