കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു
Mar 26, 2026 02:23 PM | By Remya Raveendran

കൊച്ചി : ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്ത് മരിച്ചു. ബീഹാര്‍ സ്വദേശി ശത്രുഖ്‌നന്‍ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.

സീജി ലൂബ്രിക്കന്‍സ് കമ്പനിയുടെ ഓയില്‍ സ്റ്റോറേജിന് സമീപം തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങിയോടി. ബിഹാര്‍ സ്വദേശിയായ ശത്രുഖ്‌നന്‍ മുഖ്യ തിരിച്ച് വാല്‍വടക്കാന്‍ കയറിയ സമയത്ത് അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.ശത്രുഘ്‌നന്‍ കുടുംബമായി വ്യവസായ പാര്‍ക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയില്‍ സുരക്ഷാ കാര്യങ്ങളില്‍ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് നിഗമനം. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Kochiedayarpark

Next TV

Related Stories
വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

Mar 26, 2026 10:12 PM

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന്...

Read More >>
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News