യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
Mar 26, 2026 02:32 PM | By Remya Raveendran

ആലപ്പുഴ : കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് നേതാവ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ സിപിഐഎം എന്തുനടപടിയെടുത്തെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

യോഗത്തില്‍ സാമൂഹിക മാധ്യമ ക്ലിപ്പുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.

Uprathibhaalligstion

Next TV

Related Stories
വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

Mar 26, 2026 10:12 PM

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന് അസോസിയേഷൻ

വാണിജ്യ പാചക ഗ്യാസ് ക്ഷാമം രൂക്ഷമായ മലയോരത്തെ ഹോട്ടലുകള്‍ അടച്ചു പൂട്ടലിലേക്കെന്ന്...

Read More >>
പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

Mar 26, 2026 05:51 PM

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന 'പ്രതിഛായ'

പ്രൊപ്പഗാണ്ട ഇല്ല; തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കുന്ന...

Read More >>
‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Mar 26, 2026 04:52 PM

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല, തെറ്റായ പ്രചാരണങ്ങൾ നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും’; കേന്ദ്ര പെട്രോളിയം...

Read More >>
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News