കൽപ്പറ്റ: വൈത്തിരി പഞ്ചായത്തിലെ ചുണ്ട, ചാരിറ്റി, ഒലിവുമല പ്രദേശങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടു കൊമ്പൻ ഒരാഴ്ചയിലേറെയായി ഭീതി പരത്തുന്നു. വൈകുന്നേരമായാൽ കൊമ്പൻ്റെ വിളയാട്ടമാണിവിടെ. ജനകീയ ഫെൻസിംഗ് ഇല്ലാത്ത പ്രദേശത്തൂകുടിയാണ് ജനവാസ മേഖലയിലേക്ക് എത്തുന്നത്.ചെമ്പ്ര മലനിരകളുടെ താഴ്‌വാര പ്രദേശങ്ങളായ എല്ലായിടത്തും വന്യമൃഗ ശല്യം രൂക്ഷമാണ്. ആന, കടുവ , പുലി എന്നിവയാണ് കൂടുതലായുള്ളത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചുണ്ടയിലും പരിസര പ്രദേശങ്ങളിലും ചാരിറ്റി ഒലിവുമല ഭാഗങ്ങളിലും കൊമ്പൻ എത്താറുണ്ട് . ചക്ക സീസൺ ആയതോടെയാണ് ആനകൾ കൂടുതലായി നാട്ടിലിറങ്ങുന്നത്. ജനവാസ മേഖലകളിൽ ഇറങ്ങിയാൽ വ്യാപകമായി കൃഷിയും നശിപ്പിക്കും.ചുണ്ട ചാരിറ്റി റോഡിൽ നാട്ടുകാർ നിർമ്മിച്ച ജനകീയ ഫെൻസിംഗ് ഒരു ഭാഗത്തുണ്ട്. തേയിലതോട്ടത്തോട് ചേർന്ന , ഫെൻസിംഗ് ഇല്ലാത്ത സ്ഥലങ്ങളിൽ കൂടിയാണ് ആനയെത്തുന്നത്. ചേലോട് , ഒലിവുമല തുടങ്ങിയ ഭാഗങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്.
Vaithiripanjayath






































