സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
Apr 14, 2026 02:56 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകിട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.പതിവുപോലെ വേനല്‍ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര്‍ന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതിക്കുന്നത്. ഇന്നലത്തെ ദിവസം ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകീട്ടത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടാകും.സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Electricityusage

Next TV

Related Stories
നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

Apr 14, 2026 05:31 PM

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ പുറത്താക്കും

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ. എം കെ റാമിനെ...

Read More >>
കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

Apr 14, 2026 04:22 PM

കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

കണ്ണൂരിൽ കുഴൽപ്പണം...

Read More >>
സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

Apr 14, 2026 03:54 PM

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച...

Read More >>
നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

Apr 14, 2026 03:09 PM

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം, വിദ്യാർഥികൾ

നിതിന്റെ വീട്ടിൽ പോകാൻ മാനേജ്മെന്റ് പിന്തുണ നൽകിയില്ല ; ഡോ. റാമിനെ പുറത്താക്കണം,...

Read More >>
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

Apr 14, 2026 02:48 PM

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു:...

Read More >>
പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

Apr 14, 2026 02:23 PM

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം...

Read More >>
Top Stories

News Roundup