കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ ഡോ. എം.കെ റാമിനെ കോളജില്‍ നിന്ന് പുറത്താക്കും. വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. അധ്യാപകനെതിരെ നടപടി ഉണ്ടാകും വരെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഡോക്ടര്‍ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാര്‍ഥികള്‍ രംഗത്തെത്തി.അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്വേഷണത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോ. റാം, ഡോ. സംഗീത എന്നിവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയെന്നാണ് വിവരം. ഇവരുടെ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.രണ്ട് ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിതിന്‍ രാജ് മെഡിക്കല്‍ കോളജിന്റെ അഞ്ചാം നില കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.
Nithinraj

.jpeg)





.jpeg)






























