കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു
Apr 15, 2026 08:03 PM | By sukanya

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.

സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്.

കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങിയ പ‌ടക്കങ്ങൾ പൊ‌ട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അദ്വൈതിന് അതി​ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്ക് പറ്റിയ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Koyilandi

Next TV

Related Stories
സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Apr 15, 2026 06:41 PM

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക് പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി...

Read More >>
‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

Apr 15, 2026 05:05 PM

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ...

Read More >>
വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

Apr 15, 2026 04:18 PM

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ്...

Read More >>
‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

Apr 15, 2026 03:40 PM

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ...

Read More >>
‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

Apr 15, 2026 03:15 PM

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ...

Read More >>
മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

Apr 15, 2026 02:43 PM

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ...

Read More >>
Top Stories