കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി

കരിപ്പൂരിൽ 1.58 കോടിയുടെ MDMA പിടികൂടി
Apr 19, 2026 11:01 AM | By sukanya

കരിപ്പൂർ: രണ്ട് കിലോയോളം എം.ഡി.എം.എ.യുമായി കോഴിക്കോട് വിമാനത്താവളത്തിൽ യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.). അറസ്റ്റു ചെയ്‌തു. ഇയാൾക്ക് സഹായം ചെയ്‌തുവെന്ന സംശയത്തിൽ പോലീസ് ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ് കസ്റ്റഡിയിലെടുത്തു.

1.58 കോടി വില വരുന്ന എം.ഡി.എം.എ.യുമായി പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ബാഗേജിലെ ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. മസ്‌കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാളെത്തിയത്.

നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി കരിപ്പൂരിലെത്തിയിരുന്നു. ഒരു സംഘം യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ കടന്ന് യാത്രക്കാരെ നിരീക്ഷിച്ചു. രണ്ടാമത്തെ സംഘം വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്നു. ഹാരിസിനെ പിന്തുടർന്ന ഡി.ആർ.ഐ. സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഫോൺ പരിശോധിച്ചതിൽനിന്ന് കരിപ്പൂർ സ്റ്റേഷനിലെ പോലീസുകാരൻ്റെ നമ്പറിലേക്കും തിരിച്ചും സന്ദേശങ്ങൾ കൈമാറിയതായി സൂചന ലഭിച്ചു.

തുടർന്നാണ് പുറത്തു കാത്തുനിന്ന സംഘം പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം രണ്ട് ഫോണുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പുറത്തേക്കെറിഞ്ഞുവെന്നും ഫോൺ പിന്നീട് തങ്ങൾ കണ്ടെടുത്തുവെന്നും ഡി.ആർ.ഐ. സംഘം അറിയിച്ചു. ചോദ്യം ചെയ്തശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു.

Karippoor

Next TV

Related Stories
വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

Apr 19, 2026 12:22 PM

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറായി...

Read More >>
കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

Apr 19, 2026 11:54 AM

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന്...

Read More >>
വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

Apr 19, 2026 10:21 AM

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു

വീടിൻ്റെസ്‌റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതര പരിക്കേറ്റ എട്ടുവയസുകാരൻ...

Read More >>
ഗതാഗത നിയന്ത്രണം

Apr 19, 2026 10:18 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Apr 19, 2026 09:48 AM

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത...

Read More >>
ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

Apr 19, 2026 09:36 AM

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു.

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച്...

Read More >>
Top Stories










News Roundup