വെഞ്ഞാറമൂട് : എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Caraccident




































