കണ്ണൂർ : പെരിങ്ങോം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ / ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരുവര്‍ഷ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി എന്നിവയോടൊപ്പം എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മെയ് 13ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236266 9446278259.
Appointment






































