മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും
May 23, 2026 03:02 PM | By Remya Raveendran

തിരുവനന്തപുരം :   എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. 1998-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌.ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്ററാണ്‌ ഡോ. എൻ രാധാകൃഷ്ണൻ. അഞ്ചു ദശാബ്ദത്തിലേറെയായി ചെത്തിപ്പുഴയിൽ പ്രവർത്തിക്കുന്ന അദ്ദേഹം വീനസ് രോഗങ്ങൾക്കായി 50,000ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. ഭേദമാകാത്ത മുറിവുകളുടെ ചികിത്സയിൽ പുതിയ രീതികൾ കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകളുണ്ട്.

Ownettydoctretmammootty

Next TV

Related Stories
പേരാമ്പ്രയിൽ  കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

May 23, 2026 08:20 PM

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു.

പേരാമ്പ്രയിൽ കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു....

Read More >>
സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

May 23, 2026 07:20 PM

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26...

Read More >>
 'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്

May 23, 2026 06:14 PM

'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി ജോസഫ്

'പവര്‍ കട്ട്' ഇല്ല; ഇപ്പോഴുള്ളത് പവര്‍ ഫെയിലിയർ മാത്രം: മന്ത്രി സണ്ണി...

Read More >>
രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

May 23, 2026 05:09 PM

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം...

Read More >>
ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

May 23, 2026 04:22 PM

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍...

Read More >>
കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

May 23, 2026 03:48 PM

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി

കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന...

Read More >>
Top Stories

News Roundup

Entertainment News