കേളകം : കേളകം ടൗണിലെയും സ്കൂൾ പരിസരത്തെയും കടകളിൽ ആരോഗ്യ വകുപ്പും പേരാവൂർ എക്സൈസും സംയുക്ത പരിശോധന നടത്തി.കൊട്ടിയൂർ വൈശാഖോത്സവത്തിന്റെയും അധ്യയന വർഷാരംഭത്തിൻ്റെയും ഭാഗമായി കേളകം ആരോഗ്യ വകുപ്പും പേരാവൂർ എക്‌സൈസ് റെയിഞ്ചും കേളകം ടൗണിൽ സംയുക്ത പരിശോധന നടത്തി.കേളകം ഹെൽത്ത് ഇൻസ്പെക്ടർ അഭിലാൽ ബി, പേരാവൂർ റെയിഞ്ച് എക്സൈസ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിലെയും സ്കൂൾ പരിസരങ്ങളിലെയും കടകളിൽ പരിശോധന നടത്തിയത്.കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുന്നതിനും പഴകിയ ഉല്പന്നങ്ങൾ നശിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കടകളിൽ പുകയില ഉല്പന്ന വില്പനക്കെതിരെ നിയമ ബോധവൽക്കരണവും ലഹരിവിരുദ്ധ അവബോധനവും എക്സൈസ് പരിശോധനയോടനുബന്ധിച്ച് നൽകി.പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ബാബുമോൻ ഫ്രാൻസിസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി എസ് ശിവദാസൻ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായഹാഷിം എ, ബിനു പി എൻ, ഗോപാലകൃഷ്ണൻ എൻ എന്നിവർ പങ്കെടുത്തു.
Ecciceraid







































