‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌
May 25, 2026 01:51 PM | By Remya Raveendran

തിരുവനന്തപുരം :   രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു.അദ്ദേഹം ഇലക്ഷൻ മാനിപ്പുലേറ്റ് ചെയ്തെന്നു ആർക്കെങ്കിലും അന്ന് ആരോപണം ഉണ്ടായിരുന്നോ. എസ്ഐആറിനെ കുറിച്ച് കേരളത്തിലെ സിഇഒയേ ബന്ധപ്പെടുത്തി ആക്ഷേപം ഉണ്ടായിരുന്നോ. ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയാണു ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ സിഇഒമാർ റിട്ടയർ ചെയ്യുകയാണോ. നളിനി നെറ്റോ എങ്ങനെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം മാറ്റം അടിയന്തര സാഹചര്യത്തിലെന്നു വിശദീകരണം. ഭരണപരമായ സൗകര്യത്തിന് അനുസരിച്ചു മാത്രമാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥ മാറ്റം പൂർത്തിയായിട്ടില്ല. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു പൂർത്തിയാക്കും. ഇപ്പോൾ നടത്തിയത് താൽകാലിക മാറ്റങ്ങൾ മാത്രം. കഴിഞ്ഞ പത്തു വർഷം ക്യാബിനറ്റിൽ ചർച്ച ചെയ്താണോ ഉദ്യോഗസ്ഥ മാറ്റം നടത്തിയിരുന്നതെന്നും ആലോചിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ സർക്കാർ 14 പ്രാവശ്യം ഇവരെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കാൻ പോയിട്ടുണ്ട്. 14 പ്രാവശ്യം ഇത് അന്വേഷിക്കാത്ത ആളുകൾ ഇപ്പോൾ ഭയങ്കര സമരത്തിൽ. 14 പ്രാവശ്യവും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ച മുൻ സർക്കാരിന്റെ നിലപാട് അല്ല ഞങ്ങൾക്ക്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ കുടുംബങ്ങളെ തെരുവിലേക്ക് വിടുന്ന സമീപനമല്ല ഞങ്ങൾ എടുത്തത്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടത്. അവിടെ പോയി മുൻ സർക്കാരിലെ മന്ത്രിമാർ സമരത്തിന് ഇരുന്നപ്പോൾ അത്ഭുതം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Vdsatheesan

Next TV

Related Stories
കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

May 25, 2026 07:48 PM

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി...

Read More >>
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

May 25, 2026 04:39 PM

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍...

Read More >>
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

May 25, 2026 03:49 PM

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

May 25, 2026 03:21 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ...

Read More >>
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

May 25, 2026 02:44 PM

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ...

Read More >>
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026 02:38 PM

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup

GCC News