നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
May 25, 2026 02:16 PM | By Remya Raveendran

കൊച്ചി:   നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. എന്‍ടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍ടിഎക്കും രാധാകൃഷ്ണന്‍ സമിതിക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ തേടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. നിലവിലെ എന്‍ടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷ നടത്തിപ്പില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം എന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു.ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങള്‍ യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനയുടെ തുടക്കം നാസിക്കില്‍ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറില്‍ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.

Content Highlight: Neetexamquestionpapper

Next TV

Related Stories
കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

May 25, 2026 07:48 PM

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി...

Read More >>
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

May 25, 2026 04:39 PM

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍...

Read More >>
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

May 25, 2026 03:49 PM

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

May 25, 2026 03:21 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ...

Read More >>
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

May 25, 2026 02:44 PM

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ...

Read More >>
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026 02:38 PM

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup

GCC News