തിരുവനന്തപുരം : സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
Content Highlight: Plusstworesult








































