പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി
May 26, 2026 07:27 PM | By sukanya

പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ ദ്രുതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പാസാക്കിയ കർമ്മ പദ്ധതികൾ അടങ്ങിയ നിവേദനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, വിദ്യുച്ഛക്തി-പരിസ്ഥിതി-പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ് എന്നിവർക്കാണ് ജനപ്രതിനിധികൾ നേരിട്ടെത്തി കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജയിഷ ബിജു, ദീപ ഗിരീഷ്, യശോധ വത്സരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:- ആശുപത്രിയിൽ നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തി പ്രവർത്തനം സുഗമമാക്കുക. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഏറ്റെടുത്ത് നടത്തുന്ന പ്രവൃത്തികളുടെ നിലവിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഇടപെടുക. വികസന കാര്യങ്ങളിൽ ശാശ്വത പരിഹാരം കാണുന്നതിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരമായി വകുപ്പുതല യോഗം വിളിച്ച് ചേർക്കുക. ആശുപത്രിയുടെ പേര് സംബന്ധിച്ച കാര്യത്തിൽ സർക്കാർ തലത്തിൽ ഉചിതമായ തീരുമാനം എത്രയും വേഗം കൈക്കൊള്ളുക.

മുമ്പ് പേരാവൂർ ഗവൺമെന്റ് ആശുപത്രിയുടെ പേര് 'നെഹ്റു സ്മാരക ആശുപത്രി' എന്നായിരുന്നു എന്ന വിഷയം ഗൗരവത്തോടെ കാണുമെന്നും, വിശദമായ പരിശോധനയ്ക്ക് ശേഷം ഇതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി. ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയത്തിന്റെ കോപ്പി എത്തിച്ചു നൽകാനും മന്ത്രി ആവശ്യപ്പെട്ടു.

"കഴിഞ്ഞ 10 വർഷമായി വികസന കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളും ജീവനക്കാരുടെ പാറ്റേണും സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർക്കും. സാധാരണക്കാരായ ജനങ്ങളും ആദിവാസി സഹോദരങ്ങളും കൂടുതലായി ആശ്രയിക്കുന്ന ആശുപത്രിയുടെ പിന്നോക്കാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെടാൻ അടുത്തുതന്നെ ആശുപത്രി സന്ദർശിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസനകാര്യങ്ങളിൽ അടിയന്തരമായ ഇടപെടൽ അനിവാര്യമാണെന്ന് മണ്ഡലം ജനപ്രതിനിധി കൂടിയായ മന്ത്രി അഡ്വ. സണ്ണി ജോസഫും ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തി. വിഷയത്തിൽ തുടർനടപടികൾക്കായി തിരുവനന്തപുരത്ത് വിപുലമായ ചർച്ച നടത്താമെന്ന് മന്ത്രിമാർ ഭരണസമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

Content Highlight: Peravoor Taluk Hospital Development request to K Muraleedharan

Next TV

Related Stories
''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'';  ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

May 26, 2026 07:10 PM

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

May 26, 2026 04:47 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം...

Read More >>
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

May 26, 2026 04:09 PM

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ആചാരലംഘനം...

Read More >>
‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

May 26, 2026 03:54 PM

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി...

Read More >>
‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

May 26, 2026 03:44 PM

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി...

Read More >>
‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

May 26, 2026 03:40 PM

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി...

Read More >>
Top Stories

News Roundup

GCC News