''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം''; ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം

''കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം'';  ചുരം രഹിത പാതയ്ക്കായി മന്ത്രി കെ. മുരളീധരന് നിവേദനം
May 26, 2026 07:10 PM | By sukanya

പേരാവൂർ: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവ കാലത്ത് അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ‘ചുരം രഹിത പാത’ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. കൊട്ടിയൂരിൽ പുതിയ നടപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡണ്ട് ജൂബിലി ചാക്കോ നിവേദനം കൈമാറി.

കേരളത്തിനകത്തു നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന കൊട്ടിയൂർ ഉത്സവകാലത്ത് നിലവിലെ ചുരം പാതകളിലെ തിരക്ക് വലിയ യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് മൂലം രോഗികളും വയോധികരും കുട്ടികളും അടങ്ങുന്ന തീർത്ഥാടകർ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ പദ്ധതിക്ക് സർക്കാർ അടിയന്തരമായി അനുമതി നൽകണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങളും ചൂണ്ടിക്കാണിച്ച വസ്തുതകളും:- സുരക്ഷിത യാത്ര ഉറപ്പാക്കുക: നിലവിലെ ചുരം പാതകളിൽ മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിൽ ഭീഷണിയും വാഹനാപകട സാധ്യതകളും ‘ചുരം രഹിത പാത’ വരുന്നതോടെ വലിയ തോതിൽ കുറയ്ക്കാനാകും.

യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം: പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതഭാരം കുറയുകയും തീർത്ഥാടകർക്ക് സുരക്ഷിതവും വേഗത്തിലുമുള്ള യാത്ര ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും.

മേഖലയുടെ വികസനം: കൊട്ടിയൂരിൽ മാത്രമല്ല, ഈ പാത വരുന്നതോടെ മുഴുവൻ മലബാർ മേഖലയുടെയും ഗതാഗത പുരോഗതിക്കും, വിനോദസഞ്ചാര വികസനത്തിനും, പ്രാദേശിക വ്യാപാര മേഖലയുടെ വളർച്ചയ്ക്കും പുതിയ അവസരങ്ങൾ തുറന്നു കിട്ടും.

"വികസനവും വിശ്വാസവും കൈകോർക്കുന്ന ഒരു ജനകീയ തീരുമാനമായി 'ചുരം രഹിത പാത' പദ്ധതിക്ക് സർക്കാർ അടിയന്തരമായി അനുമതി നൽകണം." ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഭക്തജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി ഈ ദീർഘകാല പരിഹാര പദ്ധതിക്ക് അനുകൂലമായ നടപടികൾ ദേവസ്വം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകണമെന്നും നേതാക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും പ്രമുഖ പ്രാദേശിക നേതാക്കളും നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നു.

Content Highlight: Request to Minister K. Muraleedharan for Kottiyoor - Waynad new road

Next TV

Related Stories
പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

May 26, 2026 07:27 PM

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി

പേരാവൂർ താലൂക്ക് ആശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകി; അടിയന്തര യോഗം വിളിക്കുമെന്ന്...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

May 26, 2026 04:47 PM

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

പേരാവൂർ താലൂക്ക് ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിവേദനം...

Read More >>
മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

May 26, 2026 04:09 PM

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം ; ആചാരലംഘനം നടന്നിട്ടില്ല

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ആചാരലംഘനം...

Read More >>
‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

May 26, 2026 03:54 PM

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി എംഎൽഎ

‘അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു’; രമേഷ് പിഷാരടി...

Read More >>
‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

May 26, 2026 03:44 PM

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി സിദ്ദിഖ്

‘മേപ്പാടി കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി ഉടൻ നൽകും’; മന്ത്രി ടി...

Read More >>
‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

May 26, 2026 03:40 PM

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി...

Read More >>
Top Stories

News Roundup

GCC News