കണ്ണൂർ : കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. കനത്ത മഴയിലാണു കമുക് കൊണ്ടു നിർമിച്ച താൽക്കാലിക പാലം ഒഴുകിപ്പോയത്. താൽക്കാലിക പാലത്തിനു താഴെ പുതിയ കോൺക്രീറ്റ് പാലം നിർമിക്കുന്നുണ്ട്. ഇതിൻ്റെ കോൺക്രീറ്റ് ജോലികൾ ഏതാനും ദിവസം മുൻപാണു പൂർത്തിയായത്. ശക്തമായ മഴയിൽ പ്രാപ്പൊയിലിലെ മുത്തുവയലിൽ ഷാജി മോൻ്റെ വീട്ടുമുറ്റത്തേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണതിനെ തുടർന്നു ഷാജിമോൻ്റെ കിണർ ഉപയോഗശൂന്യമായി.
Content Highlight: Kannurmulapra






































