കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
Jun 3, 2026 02:16 PM | By Remya Raveendran

കേരളത്തിൽ അതിശക്തമായ മഴ വരുന്നു. തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അഞ്ചുദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. 11 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ എട്ടു ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ഏഴു ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയിൽ മഴ സാധ്യതയുണ്ടെന്നും അഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മറ്റന്നാൾ കാലവർഷം എത്തും. കേരളം, ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെ മീൻപിടിക്കാൻ വിലക്കുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlight: Rainalert

Next TV

Related Stories
അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

Jun 3, 2026 04:39 PM

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം...

Read More >>
എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

Jun 3, 2026 03:21 PM

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ ശി​വ​ൻ​കു​ട്ടി

എ​ന്ത് ന്യാ​യം പ​റ​ഞ്ഞാ​ലും ജാ​തി​വി​വേ​ച​ന​മാ​ണ് ന​ട​ന്ന​ത്; വി.​മു​ര​ളീ​ധ​ര​നെ​തിരെ...

Read More >>
കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

Jun 3, 2026 02:55 PM

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന്...

Read More >>
പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Jun 3, 2026 02:35 PM

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കര്‍ തിരുവഞ്ചൂര്‍...

Read More >>
ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

Jun 3, 2026 02:21 PM

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത്...

Read More >>
കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

Jun 3, 2026 02:05 PM

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം...

Read More >>
Top Stories

News Roundup

Entertainment News