തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവ സമയത്ത് വി.മുരളീധരന് എംഎല്‍എ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയിൽ വീണ്ടും രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി.ശിവൻകുട്ടി. തികച്ചും മനുഷ്യത്വരഹിതമായ കാര്യമാണ് വി.മുരളീധരന് ചെയ്തതെന്ന് ശിവൻകുട്ടി പ്രതികരിച്ചു.എന്ത് ന്യായം പറഞ്ഞാലും ജാതിവിവേചനമാണ് നടന്നത്. അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. മനസിലുള്ളതാണ് പുറത്ത് വന്നത്.മിഠായി എന്തുകൊണ്ടാണ് കുട്ടികളുടെ കൈയിൽ കൊടുക്കാതിരുന്നതെന്ന് ശിവന്‍കുട്ടി ചോദിച്ചു. എന്തുകൊണ്ട് മിഠായി വിതറിയെറിഞ്ഞു. അതിന് കൃത്യമായ മറുപടി പറയട്ടേയെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ നിയമസഭ തല്ലിപ്പൊളിച്ച കാര്യമാണ് പറയുന്നതെന്നും ശിവന്‍കുട്ടി വിമർശിച്ചു.
Content Highlight: Sivankutty






































