സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
Jun 4, 2026 02:56 PM | By Remya Raveendran

തിരുവനന്തപുരം :   തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (04/06/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ 05/06/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു.തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

Content Highlight: Rainalert

Next TV

Related Stories
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

Jun 4, 2026 09:58 PM

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക്...

Read More >>
തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

Jun 4, 2026 05:21 PM

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ...

Read More >>
മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

Jun 4, 2026 05:13 PM

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ അനാസ്ഥ

മുട്ടില്‍ മരംമുറി കേസ്: 52 കേസുകളിലും കുറ്റപത്രം നല്‍കിയില്ല; വനം വകുപ്പിന്റേത് കൊടിയ...

Read More >>
‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

Jun 4, 2026 03:52 PM

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി ഗോവിന്ദൻ

‘എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം’: എം.വി...

Read More >>
‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

Jun 4, 2026 02:42 PM

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’; മുഖ്യമന്ത്രി

‘KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവശ്യമായ ഗ്രാൻ്റ് സർക്കാർ നൽകും, ബാധ്യത KSRTCക്ക് വരില്ല’;...

Read More >>
മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

Jun 4, 2026 02:17 PM

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി

മരം മുറിക്കുന്നതിനിടയിൽ അവശനായി മരത്തിന് മുകളിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News