തിരുവനന്തപുരം : വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52 കേസുകളിലും കുറ്റപത്രം നല്‍കാന്‍ വനംവകുപ്പ് കഴിഞ്ഞിട്ടില്ല. പൊലീസ് 41 കേസുകളില്‍ കുറ്റപത്രം നല്‍കിയിരുന്നു. പ്രമാദമായ മുട്ടില്‍ ഈട്ടിക്കൊള്ളക്കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ വനംവകുപ്പിന്റെ അനാസ്ഥ. വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കുറ്റപത്രം നല്‍കിയത്.പുതിയ വനംമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പൊലീസ് നല്‍കിയ 41 കുറ്റപത്രങ്ങളില്‍ കോടതിയില്‍ വിചാരണ തുടങ്ങാനായിട്ടും വനംവകുപ്പ് നടപടി ഇഴഞ്ഞു നീങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.
Content Highlight: Muttilcase







































