കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയ സംഭവം നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. വൈശാഖ മഹോത്സവത്തെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കണ്ണൂർ പ്രസ്ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊട്ടിയൂരിലെ ചടങ്ങുകളുടെ അവകാശം 64 ഹിന്ദു സമുദായങ്ങൾക്ക് മാത്രമാണ്. നീരെഴുന്നള്ളത്ത് ദിവസം ചിലർ കൊട്ടിയൂരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്ന് പറഞ്ഞു വന്നു. ബാവലിയിൽ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബം എന്ന് പറഞ്ഞാണ് അവർ എത്തിയത്. ബാവലിക്കെട്ട് എന്ന ചടങ്ങ് മുൻ കാലങ്ങളിൽ നടന്നിട്ടില്ല. ആർക്കും അറിയാത്ത കാര്യം പെട്ടെന്ന് വന്ന് ചെയ്തത് നിഷ്കളങ്കമല്ല .ഈ പ്രവൃത്തിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്. കർണാടകയിൽ നിന്ന് ഭക്തർ വരുന്ന സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് നടന്നത്. ചരിത്രകാരന്മാർ എന്ന് പറയുന്ന ആളുകളെ കൂട്ടി ഇതിന് ആധികാരികത ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടന്നു. അത്യന്തം പ്രതിഷേധപരമായ പ്രവൃത്തിയാണിത്. ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം. അടുത്ത വർഷം ഈ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല.ഇത്തരം നീക്കങ്ങളിൽ നിന്ന് ഇവർ പിന്തിരിയണം. ഇല്ലെങ്കിൽ വർത്തമാന കാല ഹൈന്ദവ ശക്തി എന്താണ് എന്ന് കാണേണ്ടി വരും. ഇത്തരം നീക്കവുമായി മുന്നോട്ട് പോയാൽ സംഘടിത ഹൈന്ദവ ശക്തിയുടെ പ്രതിരോധം ഉണ്ടാകും. ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണം. ദേവസ്വം ബോർഡ് പരാതി കൊടുക്കാൻ തയ്യാറായില്ലെങ്കിൽ സംഘടന നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പറഞ്ഞ് ഇനി ആരും കൊട്ടിയൂരിലേക്ക് വരില്ലെന്നും അദ്ദേഹം ശക്തിയുക്തം പറഞ്ഞു.
Content Highlight: Valsanthillangeri

.jpeg)





.jpeg)






























