ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി
Jun 5, 2026 03:28 PM | By Remya Raveendran

മട്ടന്നൂർ: സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നതിനിടയിൽ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. മട്ടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടികൂടിയത്.നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒ.സി.ബി പേപ്പറുകൾ എന്നിവയാണ് കടയിൽ നിന്നും പോലീസ് കണ്ടെടുത്തത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിരാജ് പി. ഐപിഎസ്-ന്റെ കർശന നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സംഘമാണ് ഈ ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന പേരിൽ പോലീസ് പ്രത്യേക റെയ്ഡുകൾ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Content Highlight: Operationthooffan

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Jun 5, 2026 07:55 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച...

Read More >>
പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

Jun 5, 2026 05:36 PM

പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം നടത്തി

പരിസ്ഥിതി ദിനത്തിൽസ്കൂളുകളിൽ കേളകം കൃഷിഭവൻ ഫല വൃക്ഷ തൈകൾ വിതരണം...

Read More >>
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:53 PM

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനം...

Read More >>
കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:04 PM

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം...

Read More >>
പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

Jun 5, 2026 03:56 PM

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ...

Read More >>
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 5, 2026 03:45 PM

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌...

Read More >>
Top Stories

News Roundup

Entertainment News