പേരാവൂർ : YMCA ഇരിട്ടി സബ് റീജിയൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ YMCA നേതൃത്വം നൽകിയ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായുള്ള വ്യക്ഷ തൈ നടലിൻ്റെ ഉദ്ഘാടനം സബ് റീജിയൺ ചെയർമാൻ ജോണി തോമസ് നിർവഹിച്ചു. നാം ജീവിക്കുന്ന ചുറ്റുപാടുകൾ മാത്രമല്ല ഈ ഭൂമിയിലെ മുഴുവൻ ജീവസന്ധാരണങ്ങളെയും പരിരക്ഷിക്കേണ്ട ബാധ്യത നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന് അദ്ദേഹം ഓർമ്മിച്ചിച്ചു. നമ്മുക്ക് ദാനമായി ലഭിച്ച വായുവും ജലവും മണ്ണും അടുത്ത തലമുറക്ക് യാതൊരു ക്ഷതവും ഏൽപ്പിക്കാതെ അടുത്ത തലമുറക്ക് കൈമാറേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് നമ്മളിൽ ഓരോരുത്തരിലും അർപ്പിതമായിരിക്കുന്ന ഉത്തരവാദിത്വം എന്ന് അദ്ദേഹം പറഞ്ഞു. തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്‌കൂൾ അങ്കണത്തിൽ വച്ചു നടന്ന ദിനാചരണത്തിൽ പേരാവൂർ YMCA പ്രസിഡൻ്റ് ജോസഫ് വടശ്ശേരി, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് എന്നിവർ സന്ദേശം നൽകി. സെക്രട്ടറി ജോൺ ജേക്കബ് സ്വാഗതവും വനിത ഫോറം പ്രസിഡൻ്റ് മേരി കീച്ചേരി നന്ദിയും പറഞ്ഞു.
Content Highlight: Peravoorymca

.jpeg)





.jpeg)






























