കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട. 30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. എളേറ്റില്‍ വട്ടോളി തടയങ്ങല്‍ ഷിഹാബ്( 34) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.
പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലും, ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയും, സ്വിപ്പ് ലോക്ക് കവറുകളുമാണ് പിടികൂടിയത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിഹാബ് മുമ്പും ലഹരി കേസുകളില്‍ പ്രതിയായിട്ടുണ്ട്.
Content Highlight: Arrested


.jpeg)





.jpeg)




.jpeg)

.jpeg)




















