പേരാവൂർ: പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ്റെ (PRA) കുടുംബസംഗമവും എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നതവിജയികളെ അനുമോദിക്കുന്ന വിജയോത്സവവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.
അസോസിയേഷൻ പ്രസിഡന്റ് എം. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹർഷാന അയ്യൂബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. ബഷീർ മുഖ്യപ്രഭാഷണം നടത്തുകയും ഉന്നതവിജയികളെ ആദരിക്കുകയും ചെയ്തു. വിജയികൾക്കുള്ള മൊമെന്റോകൾ ഡോ. മജ്സിയ, സ്വാതി പ്രഭ ടീച്ചർ എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ ട്രഷറർ ഭാസ്കരൻ കെ., അരിപ്പയിൽ മജീദ്, യു.വി. റഹീം, ശ്രീനിവാസൻ പി.കെ., അഷറഫ് എ.കെ., സാദിഖ് വി.കെ., പാലോറാൻ ശശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മണപ്പാട്ടി ഷീബയ്ക്കുള്ള ചികിത്സാ സഹായം നൽകാൻ തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തോടെയാണ് യോഗം സമാപിച്ചത്.
Content Highlight: Peravoor



.jpeg)





.jpeg)





.jpeg)





















