വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാം; തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം

വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാം; തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം
Jun 4, 2025 02:30 PM | By Remya Raveendran

തിരുവനന്തപുരം :     തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാനും ഇതിനായി കർമ്മ പദ്ധതി തയ്യാറാക്കാനും സർക്കാർ നിർദേശം. പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങൾ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ ഇറക്കി. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം വികസന പ്രവർത്തനങ്ങൾക്കായാണ് സംഭാവനകൾ സ്വീകരിക്കുന്നത്. വ്യക്തികളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ പണമായോ, ഭൂമിയായോ, സേവനങ്ങളായോ എല്ലാം സ്വീകരിക്കാം. ഇതിനായി താൽപര്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരിൽ നിന്ന് മാത്രമല്ല, പൊതുജനങ്ങളെ അങ്ങോട്ട് സമീപിച്ചും സംഭാവനകൾ ഉറപ്പാക്കണം.

സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ കർമ്മപരിപാടിക്ക് രൂപം നൽകണം. സംഭാവനകൾ സമാഹരിക്കുന്നതിനുള്ള സമഗ്രമായ തന്ത്രങ്ങൾക്ക് രൂപം കൊടുക്കണം.വിപുലമായ ക്യാമ്പയിനുകളും സംഘടിപ്പിക്കണം. മികച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ സംഭാവനങ്ങളുടെ സമാഹരണവും ഉപയോഗവും ഒരു സൂചകമായി പരിഗണിക്കുമെന്നും സർക്കുലറിൽ പറയുന്നു.

പരാതികൾ ഒഴിവാക്കാൻ കൃത്യമായ രസീത് സംഭാവനകൾക്ക് നൽകണം. സംഭാവനകൾ പിരിക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്താൻ പാടുള്ളതല്ല. ഒരു പ്രത്യേക ആവശ്യത്തിന് സമാഹരിച്ച് സംഭാവന അതേ ആവശ്യത്തിനു മാത്രമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ സർക്കുലറിൽ പറയുന്നു.

Sarkarserculer

Next TV

Related Stories
മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Aug 29, 2025 05:10 AM

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു...

Read More >>
കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

Aug 29, 2025 05:07 AM

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം...

Read More >>
ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Aug 29, 2025 05:05 AM

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ...

Read More >>
മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ സംഘടിപ്പിച്ചു

Aug 29, 2025 05:04 AM

മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ സംഘടിപ്പിച്ചു

മഹിളാ കോൺഗ്രസ്സ് ദർശൻ 2025 ക്യാംപെയ്ൻ...

Read More >>
മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ വനം ഡെപ്യുട്ടി റെയിഞ്ചറെ അനുമോദിച്ചു.

Aug 29, 2025 05:03 AM

മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ വനം ഡെപ്യുട്ടി റെയിഞ്ചറെ അനുമോദിച്ചു.

മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ വനം ഡെപ്യുട്ടി റെയിഞ്ചറെ...

Read More >>
താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; മഴ ഇല്ലാത്തപ്പോൾ ഒറ്റ വരിയായി ചെറു വാഹനങ്ങൾ കടത്തിവിടും: ജില്ലാ കലക്ടര്‍

Aug 29, 2025 04:59 AM

താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; മഴ ഇല്ലാത്തപ്പോൾ ഒറ്റ വരിയായി ചെറു വാഹനങ്ങൾ കടത്തിവിടും: ജില്ലാ കലക്ടര്‍

താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; മഴ ഇല്ലാത്തപ്പോൾ ഒറ്റ വരിയായി ചെറു വാഹനങ്ങൾ കടത്തിവിടും: ജില്ലാ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall