കണ്ണൂർ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി 2025 ആഗസ്ത് 29ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കാസര്‍കോട് ജില്ലയില്‍ ഒരു സബ് എഡിറ്ററേയും ഒരു കണ്ടന്റ് എഡിറ്ററെയും രണ്ട് ഇന്‍ഫര്‍മേഷന്‍ അസ്സിസ്റ്റന്റുമാരെയും തിരഞ്ഞെടുക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ജേര്‍ണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും ഉള്ളവര്‍ക്കും സബ് എഡിറ്റര്‍ പാനലിലേക്ക് മേല്‍ സൂചിപ്പിച്ച വിദ്യാഭ്യാസയോഗ്യതയും ഒരു വര്‍ഷത്തെ ജേര്‍ണലിസം പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം. കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് വീഡിയോ എഡിറ്റിങ്, ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് കോഴ്സ് പാസായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35.
ആഗസ്ത് 29ന് രാവിലെ 11ന് കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൂടികാഴ്ച നടത്തും. നിശ്ചിതസമയത്തിന് അര മണിക്കൂര്‍ മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ആധാര്‍, തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡോ പാന്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ആധികാരികരേഖയോ ഹാജരാക്കണം.

kannur