താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഗൗരവമുള്ളത്: മന്ത്രി കെ രാജൻ

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഗൗരവമുള്ളത്: മന്ത്രി കെ രാജൻ
Aug 29, 2025 04:57 AM | By sukanya

തിരുവനന്തപുരം: വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിട്ടിരിക്കുന്നത്. പൊട്ടലുകൾ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനാൽ റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ വിടാൻ കഴിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ നിലവിൽ കയറ്റി വിടുക ഗുണകരമല്ല.

കോഴിക്കോട് ജില്ലാ കലക്ടറോട് നാളെ നേരിട്ട് അവിടെ ചെല്ലാൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടു ജില്ലാ കളക്ടർമാരും ഓരോ മണിക്കൂറുകൾ ഇടവിട്ട് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. രണ്ട് കളക്ടർമാരോടും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വെള്ളം നിരന്തരം വരുന്നത് കണക്കാക്കണം. റോഡിൻറെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണം. ഏതൊക്കെ ഉദ്യോഗസ്ഥർ പോയി എന്നത് പിന്നീടുള്ള കാര്യം. രണ്ട് കളക്ടർമാരും കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. നേരിട്ട് പോയിട്ടില്ല എന്നത് ഇപ്പോൾ അത്ര കാര്യമാക്കേണ്ടതില്ലെന്നും മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴ നീങ്ങിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



thamarassery

Next TV

Related Stories
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

Aug 29, 2025 11:33 AM

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക്...

Read More >>
കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

Aug 29, 2025 10:42 AM

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി മരിച്ചു

കീഴ്പ്പള്ളി പുതിയങ്ങാടി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽ ഇടിഞ്ഞ് വീണ് അഥിതി തൊഴിലാളി...

Read More >>
ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

Aug 29, 2025 09:30 AM

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി മറിഞ്ഞു

ഉളിക്കൽ വയത്തൂർ പുഴയിലേക്ക് ഓട്ടോ ടാക്സി...

Read More >>
മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Aug 29, 2025 05:10 AM

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂരിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു...

Read More >>
കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

Aug 29, 2025 05:07 AM

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം...

Read More >>
ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

Aug 29, 2025 05:05 AM

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ...

Read More >>
Top Stories










News Roundup






GCC News






//Truevisionall