ഉളിക്കൽ : മണിക്കടവ് സെന്റ് തോമസ് ഫൊറോനയുടെ നേതൃത്വത്തിൽ എ കെ സി സി , മാതൃവേദി , ടി എസ് എസ് എസ് എന്നീ സംഘടനകൾ സംയുക്തമായി ശ്വാസകോശ സംബദ്ധമായ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു . ഡോ. ജെബിൻ അബ്രാഹം സെമിനാർ നയിച്ചു . വിവിധ സംഘടനാ ഭാരവാഹികളായ കുര്യാക്കോസ് മേക്കാട്ടുകുന്നേൽ ,സിസിലി പുഷ്പകുന്നേൽ ,മിനി കുന്നുമ്മൽ , ജിയോ തെക്കെപുറം എന്നിവർ പ്രസംഗിച്ചു . കൈക്കാരന്മാർ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .

iritty