കേളകം: സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെനേതൃത്വത്തിൽ കേളകം പെരുന്താനം ഉന്നതി കോളനിയിൽ ഓണക്കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ ശ്രീ മനോഹരൻ മാരാടി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ബിനിത ,സ്റ്റാഫ് സെക്രട്ടറി വിജി പി ജെ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ,സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.എൻ എസ് എസിന്റെ ദത്ത് ഗ്രാമമായ ഉന്നതി കോളനിയിലെ 32 കുടുംബങ്ങളിലേക്കുള്ള കിറ്റുകൾ ആണ് വിതരണം നടത്തിയത്.
kelakam