കണ്ണൂര്‍ നഗരത്തില്‍ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 72 പേര്‍ക്ക്; പ്രതിഷേധം ശക്തം

കണ്ണൂര്‍ നഗരത്തില്‍ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 72 പേര്‍ക്ക്; പ്രതിഷേധം ശക്തം
Jun 18, 2025 01:53 PM | By Remya Raveendran

കണ്ണൂര്‍ :   തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കണ്ണൂര്‍ നഗരം. രണ്ട് ദിവസത്തിനിടെ 72 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലും പുറത്തും പ്രതിഷേധിച്ചു. തെരുവുനായ ശല്യം തടയാന്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം.

രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് 16 പേര്‍ തെരുവുനായ ആക്രമണത്തിന് ഇരയായി. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അലഞ്ഞുനടക്കുന്ന നായകളെ പിടികൂടാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രങ്ങള്‍ പൂട്ടിയതാണ് തെരുവ് നായിക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം. അക്രമകാരികള്‍ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കോപ്പറേഷന്‍ നടപടി എടുക്കുന്നില്ലന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴി ചാരുമ്പോഴും നായപേടിയില്‍ വിറച്ചുനില്‍ക്കുകയാണ് കണ്ണൂര്‍ നഗരം.



Streatdogbiteatkannur

Next TV

Related Stories
വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

Aug 21, 2025 07:49 PM

വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

വാഴൂർ സോമൻ എംഎൽഎ...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

Aug 21, 2025 05:09 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച...

Read More >>
ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

Aug 21, 2025 04:15 PM

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും...

Read More >>
കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aug 21, 2025 03:46 PM

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ...

Read More >>
‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

Aug 21, 2025 03:00 PM

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി...

Read More >>
കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Aug 21, 2025 02:46 PM

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall