വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു
Aug 21, 2025 07:49 PM | By sukanya

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.

പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

Thiruvanaththapuram

Next TV

Related Stories
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

Aug 21, 2025 05:09 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച...

Read More >>
ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

Aug 21, 2025 04:15 PM

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും...

Read More >>
കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aug 21, 2025 03:46 PM

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ...

Read More >>
‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

Aug 21, 2025 03:00 PM

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി...

Read More >>
കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Aug 21, 2025 02:46 PM

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു...

Read More >>
ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

Aug 21, 2025 02:39 PM

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall