നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിൽ 74.35 ശതമാനം പോളിം​ഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും
Jun 20, 2025 10:41 AM | By sukanya

മലപ്പുറം: നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല.

കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുമുണ്ട്. പോളിം​ഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് ഉണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നാണ് എം സ്വരാജ് പ്രതികരിച്ചത്. നല്ല പോളിംഗ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും എം സ്വരാജ് പറഞ്ഞു. 75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പി വി അൻവറിന്‍റെ അവകാശവാദം. 



nilamboor

Next TV

Related Stories
വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

Aug 21, 2025 07:49 PM

വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു

വാഴൂർ സോമൻ എംഎൽഎ...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

Aug 21, 2025 05:09 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച...

Read More >>
ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

Aug 21, 2025 04:15 PM

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും...

Read More >>
കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aug 21, 2025 03:46 PM

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ...

Read More >>
‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

Aug 21, 2025 03:00 PM

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി...

Read More >>
കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Aug 21, 2025 02:46 PM

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall