പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍
Jun 22, 2025 02:22 PM | By Remya Raveendran

പഹല്‍ഗാം ഭീകരാക്രമണ കേസില്‍ നിര്‍ണ്ണായക വഴിതിരിവ്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍. പഹല്‍ഗാം സ്വദേശികളാണ് പിടിയില്‍ ആയവര്‍. ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കിയ പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടി. ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് താമസ സൗകാര്യം ഒരുക്കി. ഭീകരര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങള്‍ ഇവര്‍ കൈമാറിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു.

പാകിസ്താന്‍ പൗരന്മാരായ മൂന്ന് ലഷ്‌കാരെ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരുടെയും മൊഴി. ഇതോടെ എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയാണ് ഉണ്ടായത്. ആക്രമണം നടത്തി ഭീകരര്‍ പാകിസ്താനിലേക്ക് തിരിച്ചുകടന്നതായും സൂചനകള്‍ ഉണ്ട്. എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ട് പേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. യുഎപിഎയുടെ 19-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.



Pahalgamattack

Next TV

Related Stories
അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

Aug 18, 2025 11:07 AM

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില...

Read More >>
മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതി

Aug 18, 2025 11:00 AM

മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതി

മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പർ വേടനെതിരെ വീണ്ടും പീഡന...

Read More >>
തലസ്ഥാനത്തെ ജയിലിൽ മോഷണം: നാലു ലക്ഷം നഷ്ട്ടപെട്ടു

Aug 18, 2025 10:54 AM

തലസ്ഥാനത്തെ ജയിലിൽ മോഷണം: നാലു ലക്ഷം നഷ്ട്ടപെട്ടു

തലസ്ഥാനത്തെ ജയിലിൽ മോഷണം: നാലു ലക്ഷം...

Read More >>
മിമിക്രി താരം സുരേഷ് കൃഷ്ണ വാടകവീട്ടില്‍ മരിച്ച നിലയില്‍

Aug 18, 2025 10:08 AM

മിമിക്രി താരം സുരേഷ് കൃഷ്ണ വാടകവീട്ടില്‍ മരിച്ച നിലയില്‍

മിമിക്രി താരം സുരേഷ് കൃഷ്ണ വാടകവീട്ടില്‍ മരിച്ച...

Read More >>
അപേക്ഷകൾ ക്ഷണിക്കുന്നു

Aug 18, 2025 09:35 AM

അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷകൾ...

Read More >>
സീറ്റ് ഒഴിവ്

Aug 18, 2025 09:31 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
Top Stories










News Roundup






//Truevisionall