തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയിലാണ് മോഷണം നടന്നത്. ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഭക്ഷണശാലയിൽ ജോലി ചെയ്യുന്നത്. ഇവിടെയുള്ള സി സിസി ടി വി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Theft in the prison of the capital.