കണ്ണൂർ :ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഭരണഭാഷസേവന പുരസ്‌കാരം, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവക്ക് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഗ്രൂപ്പ് എ, ബി, സി വിഭാഗം ജീവനക്കാർ, ഗ്രൂപ്പ് സി വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗം ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരങ്ങൾക്കും അപേക്ഷിക്കാം.
2024 വർഷത്തിൽ മലയാളത്തിൽ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഭരണഭാഷാ സേവന പുരസ്‌കാരം, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം, മികച്ച വകുപ്പിനും മികച്ച ജില്ലയ്ക്കുമുള്ള പ്രത്യേക പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകൾ പ്രത്യേകം തരംതിരിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പിന് നൽകണം. ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിനുള്ള അപേക്ഷകൾ അതത് ജില്ലാ കലക്ടർമാർക്കാണ് നൽകേണ്ടത്. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 15 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. സർക്കാരിലേക്കുള്ള അപേക്ഷകൾ ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം - 695001, എന്ന വിലാസത്തിൽ ലഭിക്കണം. ഇ മെയിൽ: [email protected], ഫോൺ: 0471 2518792.

Applynow