കണ്ണൂർ: ദുരന്തങ്ങളെ അതിജീവിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി. വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയ 'ലിവിങ് ലാബ്' എന്ന പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തും ഒരേയൊരു പഞ്ചായത്തുമാണ് കണിച്ചാർ. ദുരന്തം മുൻകൂട്ടി മനസിലാക്കി പ്രതികരിക്കാനും ദുരന്തങ്ങളിൽ അകപ്പെട്ടാൽ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള അറിവുള്ളവരായി ആളുകളെ മാറ്റുക എന്നതാണ് 'ലിവിങ് ലാബ്' പദ്ധതിയുടെ ലക്ഷ്യം.
Kanichar