കർഷകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു*

കർഷകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു*
Aug 18, 2025 05:16 AM | By sukanya


കണ്ണൂർ :കാർഷികമേഖലയെ അവഗണിച്ചുകൊണ്ട് ഒരു മുന്നേറ്റവും നമ്മുടെ നാടിന് സാധ്യമല്ലെന്നും കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ മന്ത്രി ആദരിച്ചു.

പെരളശ്ശേരി കൃഷിഭവനിൽ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച കർഷക ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നടത്തിയത്. പായസ മത്സരം, കാർഷിക ക്വിസ് , കൊട്ടമെടയൽ, തേങ്ങ പൊതിക്കൽ, കസേരകളി, ഓലമെടയൽ, തേങ്ങ ചിരവല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.

പെരളശ്ശേരി എം ഐ എസ് പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് അധ്യക്ഷനായി. കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ പി ജി ഗ്രീന കാർഷിക സെമിനാറും ഇ ആൻഡ് ടി ഡെപ്യൂട്ടി ഡയറക്ടർ എസ് വിഷ്ണു പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബീന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി സഞ്ജന, എടക്കാട് എ ഡി എ നിഷാ ജോസ്, എം.കെ മുരളി, എ മഹീന്ദ്രൻ, കെ.ഒ സുരേന്ദ്രൻ, വി.സി വാമനൻ, എൻ വി ബാബു, കെ വി ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ കയ്പ്പാട് നെൽകൃഷി ഞാറ് നട്ടു. കല്യാശ്ശേരിയിലെ തനത് കൃഷി രീതിയായ കയ്പ്പാട് നെൽകൃഷി മാതൃകയാക്കിയാണ് കർമ്മസേന അംഗങ്ങൾ നെൽകൃഷി നടത്തുന്നത്.

പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടിയിൽ പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി. മുതിർന്ന കർഷകരായ ഗോവിന്ദൻ കിള്ളൻ്റെവിട , വി കെ മജീദ്, എൻ കെ സുരേന്ദ്രൻ, കുയ്യാൻ ഉഷ, ശ്രീധരൻ വൈദ്യർ, പി കെ രാജീവൻ, എൻ കെ രവി, കെ കെ അശോകൻ, ശ്രീജേഷ് പുതുകുളങ്ങര, പി എം ഫെറോന എന്നിവരെ എം.എൽ. എ ആദിരിച്ചു .

കരിയാട് കൃഷി ഓഫീസർ പി.വി ഫൗസിയ, ടി.കെ. ഹനീഫ, എ എം രാജേഷ്, എം ടി കെ . ബാബു, എൻ എ കരീം , ടി കെ ഹമീദ് , കെ പി ചന്ദ്രൻ , അൻവർ കക്കാട്ട്, രാജൻ ശബരി, വിനു കരിയാട്, കെ കെ ശങ്കരൻ, നാസർ ബംഗളത്ത്, കെ ദിനേശൻ , വി കെ ശോഭന , എ ജി സുജ തുടങ്ങിയവർ പങ്കെടുത്തു.



Ramachandrenkadannapalli

Next TV

Related Stories
മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

Aug 20, 2025 01:53 PM

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക്...

Read More >>
കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Aug 20, 2025 01:46 PM

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി...

Read More >>
പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

Aug 20, 2025 12:35 PM

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ...

Read More >>
ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

Aug 20, 2025 11:34 AM

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ്...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

Aug 20, 2025 10:38 AM

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ...

Read More >>
സീറ്റൊഴിവ്

Aug 20, 2025 10:26 AM

സീറ്റൊഴിവ്

...

Read More >>
News Roundup






Entertainment News





//Truevisionall