തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്
Jun 28, 2025 01:53 PM | By Remya Raveendran

കൊച്ചി : ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. താടിവച്ച് ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്നും, ഒരു മീറ്റിംഗിൽ പാലിക്കേണ്ട സാമാന്യമര്യാദകൾ പാലിച്ചില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

സർക്കാരിന്റെ ‘ചെല്ലാനം മത്സ്യ ഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി സജി ചെറിയാൻ. മന്ത്രി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതും നേരത്തെ തന്നെ ഇരിപ്പിടം പിടിച്ച പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി. മന്ത്രിയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർക്ക് എതിരെ രൂക്ഷ വിമർശനമാണ് മന്ത്രി സജി ചെറിയാൻ ഉന്നയിച്ചത്. പ്രതിഷേധിക്കാൻ എത്തിയവർ യൂത്ത് കോൺഗ്രസ് അല്ല എന്നും, താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് എന്നുമായിരുന്നു വിമർശനം.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ സ്ഥലത്ത് വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. പക്ഷേ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഇരുന്ന പ്രതിഷേധക്കാരെ തിരിച്ചറിയാൻ പോലീസിനും കഴിഞ്ഞില്ല.

Sajicheriyan

Next TV

Related Stories
തുടർച്ചയായ വിജയം 26-ാം തവണയും;  കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ

Aug 6, 2025 06:53 PM

തുടർച്ചയായ വിജയം 26-ാം തവണയും; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ

തുടർച്ചയായ വിജയം 26-ാം തവണയും; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി...

Read More >>
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാർ മെഡിക്കൽ ഇൻഷുറൻസ് മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തും

Aug 6, 2025 06:42 PM

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാർ മെഡിക്കൽ ഇൻഷുറൻസ് മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാർ മെഡിക്കൽ ഇൻഷുറൻസ് മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം

Aug 6, 2025 01:40 PM

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ...

Read More >>
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Aug 6, 2025 12:41 PM

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
ഓഗസ്റ്റ്‌ -06 ; ഇന്ന് ഹിരോഷിമ ദിനം

Aug 6, 2025 11:05 AM

ഓഗസ്റ്റ്‌ -06 ; ഇന്ന് ഹിരോഷിമ ദിനം

ഓഗസ്റ്റ്‌ -06 ; ഇന്ന് ഹിരോഷിമ...

Read More >>
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി

Aug 6, 2025 10:59 AM

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന്...

Read More >>
Top Stories

News Roundup

//Truevisionall