കോഴിക്കോട്: കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം. ഇന്നലെയായിരുന്നു പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌ന (24) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീജിത്തിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ഭര്‍ത്താവിന് എടുത്ത് നല്‍കിയ വായ്പ തിരിച്ചു ചോദിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയും സഹോദരിമാരും നിരന്തരം യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബാലുശ്ശേരി പൊലീസില്‍ കുടുംബം പരാതി നല്‍കി. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭര്‍ത്താവ്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം ഭര്‍തൃ വീട്ടുകാരെ കാണിക്കില്ലെന്നും യുവതിയുടെ കുടുംബം. മുന്ന് വർഷം മുൻപായിരുന്നു കേളകം സ്വദേശിയായ ജിൻസ വിവാഹിതയായത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.
Death of a young woman from Kelakam