കേളകം: കഴിഞ്ഞ 50 വർഷക്കാലമായി ആതുര ചികിത്സാരംഗത്ത് സേവനം ചെയ്യുന്ന ഡോ. സി ജെ ഡാനിയലിനെ ഡോക്ടേഴ്സ് ദിനത്തിൽ കേളകം വൈസ്മെന്‍ ക്ളബ്ബ് ആദരിച്ചു. ഹോമിയോപ്പതിയിൽ ഡോക്ടറേറ്റ് നേടിയ കാലം മുതൽ കേളകത്തെ നൂറുകണക്കിന് രോഗികൾക്കും കുട്ടികൾക്കും ആശ്രയമാണ് ഡോ. സി ജെ ഡാനിയൽ. അദ്ദേഹത്തിന്റെ സേവനങ്ങളെ മുൻനിർത്തിയാണ് ഡോക്ടർസ് ദിനത്തിൽ കേളകം വൈസ്മെന്‍ ക്ളബ്ബ് അദ്ദേഹത്തെ ആദരിച്ചത്. ക്ളബ്ബ് പ്രസിഡണ്ട് ഷാജി ജോൺ, മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. പി വി ജോസ്, ക്ലബ് അംഗങ്ങളായ എം വി മാത്യു, ബേബി മഞ്ഞുമ്മൽ, ജോജി കെ എസ്, ദിലീപ് കെ എന്നിവർ സംസാരിച്ചു.
Kelakam