കണ്ണൂർ :പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി സി എ/ബി. എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദത്തോടൊപ്പം ഉബുണ്ടു സോഫ്റ്റ് വെയർ പരിജ്ഞാനമുണ്ടാകണം. എ ഐ ടൂളുകൾ ഉപയോഗിക്കാനുള്ള അറിവ് അഭികാമ്യം. പ്രായപരിധി 20-36. താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും ബയോഡാറ്റയും തിരിച്ചറിയൽ കാർഡും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് പട്ടുവം കണ്ണൂർ എം.ആർ.എസിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2996794

Vacancy