ആലപ്പുഴ : തോട്ടപ്പള്ളിയിൽ മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയം. ഹംലത്തിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതോടെ , മോഷണ സാധ്യത പൊലീസ് തള്ളി. പ്രദേശവാസികളായ ഒന്നിലധികം പേർ നിരീക്ഷണത്തിലാണ്.
ഹംലത്തിൻറെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ് കരുതുന്നു. ആദ്യം മോഷണ സാധ്യത സംശയിച്ചങ്കിലും വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതോടെയാണ് പീഡന ശ്രമമാകാം കൊലപാതകത്തിന് കാരണം എന്ന് പൊലീസ് സംശയിക്കാൻ കാരണം. ശ്വാസം മുട്ടിച്ചാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവുകൾ ഇല്ലാ. ബാലപ്രയോഗം നടന്നത്തിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ കുറിച്ച് അറിയുന്ന ആൾ തന്നെയാണ് എന്നാണ് സംശയം. ഒന്നിലധികം പേർ നിരീക്ഷണത്തിലുണ്ട്. ഇവരുടെ CDR വിവരങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചു.

രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. വീട്ടിലേക്കുള്ള വൈദ്യുതി ലൈനുകൾ മുറിച്ച നിലയിലാണ്. വീടിനകത് മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. മൃതദേഹം കണ്ടെത്താൻ വൈകിയത് തെളിവ് ശേഖരണത്തെ ബാധിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കസ്റ്റഡി അടക്കമുള്ള നീക്കങ്ങളിലേക്ക് പൊലീസ് കടക്കും.
Aalappuzhadea5hcase